ന്യൂദല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം 10,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് യോഗ ഗുരു ബാബാ രാംദേവിന്റെ ‘പതഞ്ജലി’ മുന്നോട്ട്. ഭാരതത്തിലെ അതിവേഗം വളരുന്ന ബ്രാന്റ് നെയിമാറി മാറിയ പതഞ്ജലി 2015-16ല്‍ 5,000 കോടി രൂപയുടെ വിറ്റുവരവ് നേടി.
കാലിത്തീറ്റ, ക്ഷീരോല്പ്പാദനം, ഖാദി വസ്ത്ര വിപണനം എന്നീ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ട് വിറ്റുവരവ് ഇരട്ടിയാക്കാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്. പാല്, ബട്ടര്‍ മില്‍ക്ക്, ചീസ്, പനീര്‍ എന്നിവ ഉടന്‍ മാര്‍ക്കറ്റുകളിലെത്തും.
എഫ്എംസിജി രംഗത്തെ ബഹുരാഷ്ട്ര കമ്പനികളുടെ കുത്തക തകര്‍ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബാബാ രാംേേദവ് പറഞ്ഞു. 500 കോടി രൂപ മുതല്‍മുടക്കില്‍ ഗോ ഗവേഷണ കേന്ദ്രവും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വേദപഠനവും ആധുനിക വിദ്യാഭ്യാസവും സംയോജിപ്പിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതിനായി ലോകോത്തര നിലവാരത്തില്‍ സര്‍വ്വകലാശാല സ്ഥാപിക്കുമെന്നും ബാബാ രാംദേവ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് സംസ്ക്കരണ കേന്ദ്രങ്ങളാണ് പതഞ്ജലി ആരംഭിക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് ആയിരം കോടി രൂപ മുടക്കി കേന്ദ്രങ്ങള്‍ തുടങ്ങുന്നതെന്ന് പതഞ്ജലി ആയുര്‍വേദ് മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ അറിയിച്ചു. 150കോടിരൂപ മുടക്കി ഗവേഷണ കേന്ദ്രവും പതഞ്ജലി തുടങ്ങുന്നുണ്ടെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞു.
150 ശതമാനം വളര്‍ച്ചയോടെ അന്താരാഷ്ട്ര തലത്തില്‍ റിക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുയാണ് പതഞ്ജലി. ഭാരത വ്യവസായ മേഖലയിലുടെ സാമ്പത്തിക സ്വാതന്ത്ര്യപ്രക്ഷോഭമാണ് പതഞ്ജലിയിലൂടെ നടപ്പാക്കുന്നത്. വിപണിയിലെത്തി നാലുവര്‍ഷത്തിനകം 1100 ശതമാനം വളര്‍ച്ച കൈവരിച്ചത് ഇതിന് ഉദാഹരണമാണ്.
ഓണ്‍ലൈനിലടക്കം ആഭ്യന്തര വിപണിയിലെ വില്‍പ്പന പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് പതഞ്ജലിയുടെ ലക്ഷ്യം. ഇതോടൊപ്പം കയറ്റുമതി വരുമാനം കൂട്ടാനും ലക്ഷ്യമിടുന്നു. രാജ്യമെമ്പാടുമുള്ള വിതരണ ശൃംഖല വിപുലീകരിക്കാനാണ് തീരുമാനം. നിലവില്‍ രാജ്യമെമ്പാടും 4,000 വിതരണക്കാരാണുള്ളത്. 10,000 കടകളില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് ലഭിക്കും.
വിതരണക്കാരെയും കടകളെയും ഇരട്ടിയാക്കാനാണ് പതഞ്ജലിയുടെ തീരുമാനം. നിലവിലുള്ള നൂറോളം പതഞ്ജലി മെഗാമാര്‍ട്ടുകളുടെ എണ്ണവും ഇരട്ടിയിലധികമാക്കി ഉയര്‍ത്തും.
പതഞ്ജലിയുടെ ഏറ്റവും മികച്ച ഉല്‍പ്പന്നമായ ദന്തകാന്തി ടൂത്ത്പേസ്റ്റിന്റെ വില്‍പ്പന കഴിഞ്ഞ വര്‍ഷം 450 കോടിയായി ഉയര്‍ന്നിട്ടുണ്ട്. കേശകാന്തി ഷാംപൂ, ഹെയര്‍ ഓയില്‍ എന്നിവയുടെ വില്‍പ്പന 350 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: