മലമ്പുഴ: ജില്ലയിലെ പ്രധാന അണക്കെട്ടായ മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷം.
മലമ്പുഴ പഞ്ചായത്തിലെ ചെറാട് പട്ടികജാതി കോളനിയില്‍ കുടിവെള്ളം കിട്ടാക്കനിയാവുന്നു. അര്‍ദ്ധരാത്രിക്കുശേഷം വല്ലപ്പോഴും വരുന്ന കുടിവെള്ളം മൂലം കോളനിക്കാര്‍ കുടിക്കുന്നത് സമീപത്തെ തോട്ടിലെ മലിനജലമാണ്. ദുര്‍ഗ്ഗാനഗര്‍ പട്ടികജാതി കോളനിയിലെ 300ഓളം കുടുംബങ്ങളാണ് വേനല്‍ക്കാലത്ത് കുടിക്കാന്‍ ശുദ്ധജലമില്ലാതെ നരകിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കോളനി നിവാസികള്‍ക്ക് പഞ്ചായത്തുവക കുടിവെള്ള കണക്ഷന് നല്‍കിയിരുന്നു. എന്നാല്‍ അര്‍ദ്ധരാത്രിക്ക് ശേഷം ന വരുന്ന വെള്ളത്തില്‍ നിന്നും ഒരു കുടം തികയ്ക്കണമെങ്കില്‍ നേരം പുലരും. ഇതിനാല്‍ ഭക്ഷണം പാകം ചെയ്യാനും കുടിക്കാനുമുള്ള വെള്ളത്തിനായി ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള തോട്ടില്‍ കുഴിയുണ്ടാക്കിയാണ് കോളനിക്കാര്‍ കുടിവെള്ളം എടുക്കുന്നത്.
എന്നാല്‍ സമീപത്തെ റെസിഡന്റ്സ് കോളനികളില്‍ 24 മണിക്കൂറും മലമ്പുഴ വെള്ളം ലഭിക്കുമ്പോഴാണ് പട്ടികജാതി കോളനിയില്‍ മാത്രം വെള്ളമെത്തുന്നില്ല. ഇതാനായി ഗ്രാമപഞ്ചായത്തിലും ജല അതോററ്റിയിലും നിരന്തരം പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. തുച്ഛമായ വരുമാനം കൊണ്ട് ദിവസം തള്ളി നീക്കുന്ന സാധാരണക്കാരന്റെ കുടിവെള്ളത്തിനായുള്ള ദുരവസ്ഥക്കു മുന്നില്‍ ആരോടു പരാതി പറയണമെന്ന സ്ഥിതിയിലാണ് കോളനിക്കാര്‍.
ജലക്ഷാമം രൂക്ഷമാകുന്ന വേനലില്‍ ജലസ്രേതസ്സുകളും കുടിവെള്ള പദ്ധതികളുമെക്കെ നോക്കു കുത്തികളാകുന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ടു പ്രദേശത്തെ ഒരു കോളനിയില്‍ കുടിവെള്ളം പോലും കിട്ടാതെ മലിനജലം കുടിച്ച് സ്വമേധയാ മാരകവാഹകരാവാന് വിധിക്കപ്പെട്ടവരാണ് ചെറാട് കോളനി നിവാസികള്‍. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ ഒരു കോളനി നിവാസികള്‍ക്ക് ഇത്തരമൊരു ദുരാവസ്ഥ എത്രനാള്‍ താങ്ങേണ്ടി വരുമെന്നറിയാതെ കുടിവെള്ളത്തിനായി കുടത്തിനു മുന്നില്‍ കണ്ണും നട്ടിരിക്കുകയാണിവര്.
തെരഞ്ഞെടുപ്പ് കാലം വാഗ്ദാനങ്ങളുടെ പെരുമഴക്കാലമാകുമ്പോള് ഓരോ തെരഞ്ഞെടുപ്പിലും വോട്ടിനായി വരുന്ന രാഷ്്ട്രീയ പാര്‍ട്ടികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്ന പതിവു പല്ലവിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: