കൊച്ചി: ബിസിനസിന്റെ ഉയര്‍ച്ചയും താഴ്ച്ചയും നേരിടാനുള്ള മനക്കരുത്ത് ഒരു സംരംഭകന് അത്യന്താപേക്ഷിതമാണെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. കേരള മാനേജ്മെന്റ് അസോസിയേഷന്റെ ആശയസംവാദ പരിപാടിയായ സ്ക്രിപ്റ്റിങ് മൈ സ്റ്റോറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തിയ വെല്ലുവിളികളും തൊഴില്‍ പ്രശ്നങ്ങളും അതിനെ നേരിട്ട രീതികളും കൊച്ചൗസേപ്പ് വിശദീകരിച്ചു. ട്രേഡ് യൂണിയന് ഭീഷണി നേരിടാന്‍ കോയമ്പത്തൂര്‍, ഉത്തരാഖണ്ഡ്, സിക്കിം, ഹിമാചല്‍ എന്നിവിടങ്ങളില്‍ യൂണിറ്റ് തുടങ്ങേണ്ടി വന്ന കാര്യം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അനുസ്മരിച്ചു. അതുകൊണ്ട് മാത്രം ഒന്‍പതോളം പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
വി ഗാര്‍ഡ് ഗ്രൂപ്പിന്റെ വളര്‍ച്ചയുടെയും വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയുടെയും വീഗാലാന്റ്ഡവലപ്പേഴ്സിന്റെയും വിജയ കഥകളും അദ്ദേഹം വിശദീകരിച്ചു. കെഎംഎ പ്രോഗ്രാം കമ്മറ്റി ചെയര്മാന് വിവേക് കൃഷ്ണ ഗോവിന്ദ്, മാനേജിങ് കമ്മറ്റിയംഗം സുനില്‍ സക്കറിയ, ഓണററി സെക്രട്ടറി സി. എസ്. കര്‍ത്ത എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: