ആപ്പിളിലും മുന്തിരിയിലും ഓറഞ്ചിലും എന്തിനേറെ മാമ്പഴത്തില്‍ പോലും മായം ചേര്‍ന്നിരിക്കുന്ന ഇക്കാലത്ത് ഒട്ടും മായം ചേരാത്ത ഒന്നാണ് ചക്ക.
നമ്മുടെ പറമ്പുകളില്‍ ഒരുകാലത്ത് സുലഭമായിരുന്ന എന്നാല്‍ ആര്‍ക്കും വേണ്ടാതെ പലപ്പോഴും ചീഞ്ഞുപോയിരുന്ന ചക്കയുടെ ഗുണങ്ങളെക്കുറിച്ചറിഞ്ഞാല്‍ അന്ന് ചക്ക വെറുതെ കളഞ്ഞവരൊക്കെ അതോര്‍ത്ത് ഒന്ന് നെടുവീര്‍പ്പെടും. വൈറ്റമിന്‍ എയുടേയും സിയുടേയും കലവറയാണ് ചക്ക. തയാമിന്‍, പൊട്ടാസ്യം, കാല്‍സ്യം, റൈബോഫ്ളേവിന്‍, അയേണ്‍, നിയാസിന്, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുള്ള ചക്ക ഹൃദയപ്രശ്നങ്ങളുള്ളവര്‍ക്ക് വളരെ നല്ലതാണെന്നും തെളിഞ്ഞിട്ടുണ്ട്. ചക്കയിലെ പൊട്ടാസ്യം ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇരുമ്പും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും സഹായിക്കും.
ആസ്തമ രോഗികള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ് ചക്ക. ഇതു മാത്രമല്ലാ, തൈറോയ്ഡ് പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് നല്ലതാണ്. ഹോര്‍മോണ്‍ ഉല്പാദനം ശരിയായ രീതിയില്‍ നടക്കുന്നതിന് ചക്ക സഹായിക്കും. ഇതില്‍ ധാരാളം മഗ്നീഷ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക കൊടുക്കുന്നത് എല്ലുകള്‍ക്ക് ബലം നല്കാന് സഹായിക്കും. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി കണ്ണുകളുടെ പരിരക്ഷ ഉറപ്പുവരുത്തും.
നിശാന്ധത (നൈറ്റ് ബ്ലൈന്‍ഡ്നസ്) പോലുള്ള രോഗങ്ങള്‍ക്ക് ഒരു പരിഹാരം കൂടിയാണിത്. ചക്കയ്ക്ക് മധുരം നല്‍കുന്നത് സുക്രോസ്, ഫ്രക്ടോസ് തുടങ്ങിയവയാണ്. ഇവ എളുപ്പത്തില്‍ വിഘടിച്ച് ശരീരത്തിന് ഊര്‍ജം നല്‍കും.
ഇവ ചര്‍മത്തിന് മൃദുത്വം നല്‍കാനും നല്ലതാണ്. പ്രായക്കുറവ് തോന്നിക്കുന്നതിനും സഹായിക്കും. ഇവയിലെ വൈറ്റമിന്‍ എ ആണ് ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നത്. നാരുകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് മലബന്ധം തടയാനും ചക്ക സഹായിക്കും.
ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്‍കാനും ചക്കയ്ക്കു കഴിയും. ധാരാളം നാരുകള്‍ അടങ്ങിയാതിനാല്‍ ദഹനം ശക്തിപ്പെടുത്താന്‍ ചക്കയ്ക്ക് കഴിയും. ചാക്കയിലുള്ള ലിഗ്നാന്‍സ് എന്ന പോളിന്യൂട്രിയന്റുകള് ക്യാന്‍സറിനു കാരണമാകുന്ന പോളിന്യൂട്രിയന്റുകളെ തടയും. വിളര്‍ച്ച മാറാനും ചക്ക കഴിയ്ക്കുന്നതു നല്ലതാണ്.
ധാരാളം കോപ്പര്‍ അടങ്ങിയിട്ടുള്ളതിനാല്‍ തൈറോയ്ഡ് രോഗമുള്ളവര്‍ ചക്ക കഴിയ്ക്കുന്നത് വളരെ നല്ലതാണ്. എന്നാലിന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും ചക്ക കാശുകൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. കൂടാതെ ചക്കകൊണ്ട് രുചികരമായ എത്രയെത്ര വിഭവങ്ങള്‍ ഉണ്ടാക്കാം. ചക്കകൊണ്ടുള്ള ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണിയില്‍ പോലും നല്ല ഡിമാന്റാണുള്ളതെന്ന കാര്യവും മറന്നുകൂട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: