ചടയമംഗലം: ബിജെപി സ്ഥാനാര്‍ഥി കെ.ശിവദാസന്‍ ഇന്ന് രാവിലെ 11.10ന് എആര്‍ഒ അനീഷിനു മുമ്പാകെ പത്രിക സമര്‍പ്പിച്ചു .മണ്ഡലം പ്രസിഡന്റ് എം.ആര്‍.സുരേഷ്, ജില്ല സമിതി അംഗം എസ്.വിജയന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പുത്തയം ബിജു, ഹരി പറമ്പില്‍, പാറങ്കോട് ബിജു, അനൂപ് തപസ്യ, ശശിധരന്‍, കുരിയോട് അനില്‍കുമാര്‍, മനു ദീപം, മനോജ് കരിങ്ങന്നൂര്‍, ചിതറ അനില്‍, മഞ്ചേഷ്, ദിലീപ് വാളിയോട്, ജയച്ചന്ദ്രബാബു, രവീന്ദ്രനാഥ്, വി.എസ്.ഉണ്ണികൃഷ്ണന്‍, സീന ബൈജു എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന് 10 ലക്ഷം മതിപ്പ് വിലയുള്ള വീടും, 14 ലക്ഷം രൂപ മതിപ്പ് വിലയുള്ള മറ്റു സ്ഥാവരജംഗമ വസ്തുക്കളുമുണ്ട്. ഏകദേശം അത്ര തന്നെ രൂപയുടെ കട ബാധ്യതയും വിവിധ ബാങ്കുകളിലായി അദ്ദേഹത്തിനുണ്ട്. 10000 രൂപയാണ് അദ്ദേഹത്തിന് പണമായി കൈവശം ഉള്ളത്.
















