കൊച്ചി: രാജസ്ഥാനിലെ കല്യാണ്‍ ജൂവലേഴ്സിന്റെ ജയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ ഷോറൂമുകള്‍ താരദമ്പതികളായ അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
കല്യാണ്‍ ജൂവലേഴ്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രമേഷ് കല്യാണരാമന്, രാജേഷ് കല്യാണരാമന് എന്നിവരും പങ്കെടുത്തു.
മൂന്നു ഷോറൂമുകളില്‍ നിന്ന് മികച്ച ഷോപ്പിംഗ് അനുഭവം ആണ് രാജസ്ഥാനില്‍ ഉള്ളവര്‍ക്ക് ലഭിക്കുന്നതെന്ന് കല്യാണരാമന് പറഞ്ഞു. പോള്‍ക്കി, സ്വര്‍ണം, ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണഡിസൈനുകളാണ് പുതിയ ഷോറൂമുകളില്‍ ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: