ഈറന്‍ മുടിയിലാ തുളസിക്കതിരും
ഇത്തിരി പുഞ്ചിരി വിടരുന്ന ചെഞ്ചുണ്ടും
രാവുവരച്ചൊരാമാന് മിഴിവാലും
രാവിന് നിറമേഴും കൃഷ്ണമണിയും
ആ ചെറുനറുനെറ്റിലൊരു തുടുകുറിയും
കുറിയതു താഴെ കുങ്കുമചാര്ത്തും
ചന്തത്തിലൊത്തൊരാ കര്‍ണ്ണത്തില്‍
കാല്പവന് പൊന്നും ഞാന്‍ കണ്ടുനിന്നേപോയ്
തത്തമ്മച്ചുണ്ടുപോലുള്ളൊരു നാസിക
ചെമ്പഴം പോലെ തുടുത്ത ചൊടിയും
ആലില വയറുമാതാമര മാറും
മഞ്ഞുപുതച്ചമാന് കുഞ്ഞുപോലിന്നിവള്
കാര്‍മുകില്‍ തോറ്റുപോം കാര്ക്കുന്തലഴകും
എന്‍ കണ്ണിന് കുളിരേകുന്നു ഇന്നു നിന്‍രൂപം
വര്ണ്ണിക്കയേവം ഞാന്‍ ഈ നാരീഭാവം
മുഴുവര്ണ്ണന സാധ്യമല്ലീ സ്ത്രീരൂപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: