Categories: Sports

മെഹറസ് പ്ലെയര്‍ ഓഫ് ദ ഇയര്‍

Published by

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ മികച്ച താരങ്ങള്‍ക്കുള്ള പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ (പിഎഫ്എ) പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പ്രീമിയര്‍ ലീഗ് ടീം ലെസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റ താരം റിയാദ് മെഹറസിന്. ലെസ്റ്ററിലെ സഹതാരം ജെയ്മി വാര്‍ഡി, ടോട്ടനം ഹോട്‌സ്പര്‍ മുന്നേറ്റനിരക്കാരന്‍ ഹാരി കെയ്ന്‍, ആഴ്‌സണല്‍ മധ്യനിര താരം മെസ്യൂട്ട് ഓസില്‍ എന്നിവരെ പിന്തള്ളിയാണ് ഇരുപത്തിഞ്ചുകാരന്‍ മെഹറസ് പുരസ്‌കാരം സ്വന്തമാക്കിയത്. ഈ ബഹുമതി നേടുന്ന ആദ്യ ആഫ്രിക്കന്‍, ലെസ്റ്റര്‍ സിറ്റി താരമാണ് മെഹറസ്.

ചരിത്രത്തിലാദ്യമായി പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന ലെസ്റ്ററിന്റെ മുന്നേറ്റത്തിനു പിന്നിലെ പ്രധാനിയാണ് മെഹറസ്. 34 ലീഗ് മത്സരങ്ങളില്‍ 17 ഗോളുകള്‍ നേടിയ താരം, 11 ഗോളുകള്‍ക്കു വഴിയൊരുക്കി. ടോട്ടനത്തിന്റെ മധ്യനിര താരം ഡലെ അലിയാണ് മികച്ച യുവതാരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരമായിരുന്ന റയാന്‍ ഗിഗ്‌സ് മെറിറ്റ് അവാര്‍ഡിന് അര്‍ഹനായി. ഇപ്പോള്‍ യുണൈറ്റഡിന്റെ സഹപരിശീലകനാണ് ഗിഗ്‌സ്.

വനിതകളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌െ്രെടക്കര്‍ ഇസി ക്രിസ്റ്റ്യന്‍സെന്‍ മികച്ച താരം. ഇരുപതുകാരിയായ സണ്ടര്‍ലാന്‍ഡ് സ്‌െ്രെടക്കര്‍ ബെത് മീദ് വനിതകളിലെ മികച്ച യുവതാരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by