കൊച്ചി: ഇന്റര്‍നെറ്റ് ഡാറ്റ പങ്കുവയ്ക്കുന്നതിന്റെ ചെലവ് കുറച്ച് ഐഡിയയുടെ പുതുക്കിയ പ്ലാന്‍. 499 രൂപയാണ് പ്രതിമാസ നിരക്ക്.
വോയിസ്, ഡാറ്റ, എസ്എംഎസ്, മൂവി സബ്സ്ക്രിപ്ഷനുകള്‍ അടങ്ങിയതാണിത്.
കുറഞ്ഞ വരിസംഖ്യയിലുള്ള ഈ പ്ലാന്‍ വഴി ഉപയോക്താക്കള്‍ക്ക് ഇറോസ് നൗ ചാനലില്‍ ഒരു മാസം സൗജന്യമായി ചലച്ചിത്രങ്ങള്‍ ആസ്വദിക്കാം.
സൗജന്യ മൂവി സബ്സ്ക്രിപ്ഷനൊപ്പം 2 ജിബി 4ജി/3ജി പങ്കുവയ്ക്കാവുന്ന ഡാറ്റ, 550 ലോക്കല്‍ – നാഷണല്‍ ടോക്ക് ടൈം, 200 ലോക്കല്‍ – നാഷണല്‍ എസ്എംഎസ് എന്നിവയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: