തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ ആപ് ഗതാഗത കമ്പനിയായ ഒല കാബ്‌സ് തിരുവനന്തപുരത്ത് ‘ഒല മൈക്രോ’ സേവനം ലഭ്യമാക്കി. കിലോമീറ്ററിന് ആറു രൂപയ്‌ക്കാണ് എസി കാബ് യാത്ര. അടിസ്ഥാന ചാര്‍ജ് 35 രൂപയും റൈഡ് ടൈം ചാര്‍ജ് മിനിറ്റിന് ഒരു രൂപയുമായിരിക്കും. തിരുവനന്തപുരത്തിന് പുറമേ കേരളത്തില്‍ കൊച്ചിയിലും ഒല മൈക്രോ യാത്രാസേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ 27 നഗരങ്ങളില്‍ ഒല മൈക്രോ യാത്രാസേവനം ലഭ്യമാക്കി.
ഒല പ്ലാറ്റ്‌ഫോം തുടങ്ങി മൂന്നു വര്‍ഷം കൊണ്ടു ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിദിന ബുക്കിംഗ് ഒല മൈക്രോയ്‌ക്ക് മൂന്നു മാസത്തിനുള്ളില്‍തന്നെ ലഭിച്ചതായി ഒലയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രണയ് ജിവാരാജ്ക അവകാശപ്പെട്ടു.
ഐഐടി ബോംബെ അലംമ്‌നി ഭാവിഷ് അഗര്‍വാളും അങ്കിത് ഭാട്ടിയും ചേര്‍ന്ന് 2011 ല്‍ ആരംഭിച്ച വ്യക്തിഗത യാത്രയ്‌ക്കുള്ള മൊബൈല്‍ ആപ്പാണ് ഒല. സിറ്റി യാത്രക്കാരേയും ക്യാബ് ഡ്രൈവര്‍മാരേയും ഒരേ മൊബൈല്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമിനു കീഴില്‍ കൊണ്ടുവന്ന് ചെലവു കുറഞ്ഞതും വേഗം കൂടിയതുമായ യാത്രസൗകര്യമൊരുക്കുകയാണ് ഒല ചെയ്യുന്നത്. വിന്‍ഡോസ്, ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ മൊബൈല്‍ ആപ് ലഭ്യമാണ്. 2015ല്‍ കമ്പനി ടാക്‌സിഫോര്‍ ഷുവര്‍ എന്ന കമ്പനി വാങ്ങിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാബ് അഗ്രിഗേറ്ററാണ് ഒല കാബ്‌സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: