എടപ്പാള്‍: കഴിഞ്ഞ അഞ്ച് വര്‍ഷം തവനൂര്‍ മണ്ഡലത്തില്‍ നടന്നത് വെറും ബസ് സ്റ്റോപ്പ് വികസനം മാത്രമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.ടി.ജലീലിന്റെ വികസന പത്രികയില്‍ പറയുന്ന ഭൂരിഭാഗം അവകാശവാദങ്ങളും കള്ളത്തരമാണ്. കേളപ്പജി അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് ആറ് കോടി രൂപ ലഭിച്ചത് എംഎല്‍എയുടെ ശ്രമഫലമാണെന്നാണ് അവകാശവാദം. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണ്. കേന്ദ്രസര്‍ക്കാരാണ് ഇതിനായി ഫണ്ട് അനുവദിച്ചത്. 2011ല്‍ തീരുമാനിക്കപ്പെട്ട കേളപ്പജി അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പൂര്‍ത്തീകരിക്കാന്‍ പോലും എംഎല്‍എക്ക് സാധിച്ചില്ല. പക്ഷേ ഇതിനോടൊപ്പം നിര്‍മ്മാണം ആരംഭിച്ച പട്ടാമ്പി, ഹരിപ്പാട് കേന്ദ്രങ്ങളില്‍ പുതിയ ഡിപ്ലോമ കോഴ്സുകള്‍ പലതും തുടങ്ങി. പക്ഷേ ഇതിലൊന്നുപോലും തവനൂരിലേക്ക് എത്തിയില്ല. ഒരു ഭാഗത്ത് വികസനം പറയുകയും മറുഭാഗത്ത് തീവ്രമത ശക്തികളുടെ വക്താവായാണ് എംഎല്‍എ പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലുമുക്ക്, വൈസ് പ്രസിഡന്റ് കെ.പി.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: