വള്ളിക്കുന്ന്: കേരളജനത എന്‍ഡിഎയുടെ വരവിനായി കാത്തിരിക്കുകയാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.ശ്രീപ്രകാശ്. എന്‍ഡിഎ വള്ളിക്കുന്ന് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ജനങ്ങളുടെ പ്രതീക്ഷയെയാണ് സൂചിപ്പിക്കുന്നത്. പരാജയഭീതിമൂലം ഇരുമുന്നണികളും അക്രമം അഴിച്ചുവിടുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണവും സ്ഥാനാര്‍ത്ഥികളുടെ പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. ഇതിനെല്ലാം മെയ് 16ന് ജനങ്ങള്‍ മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പീതാംബരന് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ സെക്രട്ടറി പൂതേരി ശിവാനന്ദന്, ബിജെപി മേഖലാ സെക്രട്ടറി എം.പ്രേമന് മാസ്റ്റര്‍, പി.ജയനിദാസ്, ഒ.ലക്ഷ്മി, ഷീബ ഉണ്ണികൃഷ്ണന്, സി.വി.വിനോദ്കുമാര്‍, ടി.കെ.രംഗരാജന്, സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: