കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ കമ്പിളിപ്പുതപ്പ് നിര്‍മ്മിച്ചുകൊണ്ട് മദര്‍ ഇന്ത്യ ക്രോഷെ ക്വീന്‍ എന്ന സ്ത്രീകളുടെ ഇന്ത്യന്‍ ഗ്രൂപ്പ് ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി. കഴിഞ്ഞ ജനുവരി 31 ന് ചെന്നൈ എം എന്‍ എം ജെയിന് എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തി ഒന്ന് സ്ക്വയര്‍ ഫീറ്റ് പുതപ്പു നിര്‍മ്മിച്ചാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കിയത്.
ചെന്നൈയിലെ വൈഗൈ എന്‍ജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിലെ സിഇഒ ആയി ജോലി ചെയ്യുന്ന ശുഭശ്രീ നടരാജന് ആണ് ഈ ഉദ്യമത്തിനു രൂപം നല്‍കിയത്. 8 മുതല്‍ 90 വയസ്സു വരെ പ്രായമുള്ള കുട്ടികളും അമ്മമാരും ഉള്‍പ്പെടുന്ന രണ്ടായിരത്തില്‍ പരം സ്ത്രീകളുടെ കൂട്ടായ്മയാണ് ഇതില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്ന് 120 അംഗങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: