പരപ്പനങ്ങാടി: ശുദ്ധജലവിതരണം വരെ തടസ്സപ്പെടുത്തി പരപ്പനങ്ങാടി അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. ജെസിബി അടക്കമുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിദഗ്ദ്ധരായ തൊഴിലാളികള്‍ ഇല്ലാത്തതിനാലാണ് ജല അതോററ്റിയുടെ പൈപ്പുലൈനുകള്‍ പൊട്ടിയത്. ബിഎസ്എന്‍എല്ലിന്റെ 500 ഓളം ഫോണ്‍ കണക്ഷനുകളും പ്രവര്‍ത്തന രഹിതമായി. ദിവസങ്ങളുടെ ശ്രമത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് ജലവിതരണം പുനസ്ഥാപിച്ചത്. എന്നാല്‍ തൊഴിലാളികളുടെ അശ്രദ്ധ വീണ്ടും കുടിവെള്ളം മുട്ടിക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാര്‍. ബിഎസ്എന്‍എല്‍ കേബിളുകള്‍ മുറിഞ്ഞതിനാല്‍ റെയില്‍പാതക്ക് കിഴക്ക് ഭാഗത്തുള്ള പ്രധാന നെറ്റുവര്‍ക്കുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. കോടതി, രജിസ്റ്റര്‍ ഓഫീസ്, പോലീസ് സ്റ്റേഷന്, വിദ്യാഭ്യാസ വകുപ്പ് ഓഫീസ് തുടങ്ങി തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലെയെല്ലാം ഫോണുകള്‍ പ്രവര്‍ത്തനരഹിതമാണ്. സ്റ്റേഷന് തൊട്ടടുത്ത് ആയതിനാല്‍ മൂന്ന് പാളങ്ങള്‍ക്ക് കുറുകയാണ് അടിപ്പാലം നിര്‍മ്മിക്കുന്നത്. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ തൊട്ടടുത്ത് മേല്പ്പാലമുള്ളതിനാല് കാല്‍നടയാത്രക്കാര്‍ക്ക് മാത്രം ഉപയോഗപ്പെടുന്ന രീതിയില്‍ അടിപ്പാലം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: