കാലിഫോര്‍ണിയ: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്ക് ഭീമന്മാരായ ആപ്പിള്‍ കമ്പ്യൂട്ടേഴ്സ് പുതിയ മാക്ബുക്ക് പുറത്തിറക്കി. 12 ഇഞ്ച് വലിപ്പം മാത്രമുള്ള പുതിയ മാക്ബുക്കിന് വേഗതയുള്ള സ്കൈലേക്ക് പ്രൊസസറാണുള്ളത്. രണ്ട് പൗണ്ട് ഭാരമുള്ള ഇതിന്റെ വലിപ്പം 13.1 മില്ലി മീറ്ററാണ്.
പത്ത് മണിക്കൂര്‍ ബാറ്ററി ചാര്‍ജാണ് കമ്പനി നല്കുന്ന വാഗ്ദാനം. ഏറ്റവും കാര്യക്ഷമമായ ട്രാക്ക് പാഡും, റെറ്റിന ഡിസ്പ്ലെയുമാണ് മാക്ക്ബുക്കിന്റെ മറ്റ് സവിശേഷതകള്‍.
എങ്കിലും മാക്ക്ബുക്കിന്റെ യുഎസ്ബി പോര്‍ട്ടിലും, ഫ്രണ്ട് ക്യാമറയിലും നിരാശയിലാണ് ടെക്ക് ലോകം. ഒരു യുഎസ്ബി പോര്‍ട്ട് മാത്രമാണ് മാക്ബുക്കില്‍ ഒരുക്കിയിരിക്കുന്നത്. അതില്‍ വിലകൂടിയ മറ്റൊരു കണക്ടര് കൂടിയുണ്ടെങ്കില്‍ മാത്രമെ ഒന്നിലധികം യുഎസ്ബികള്‍ ബന്ധിപ്പിക്കാന്‍ സാധിക്കു.
ഫ്രണ്ട് ക്യാമിനായി 480പി യുടെ ക്യാമറയാണ് ആപ്പിള്‍ ഘടിപ്പിച്ചിരിക്കുന്നത്. നാല് വര്‍ഷം പഴക്കമുള്ള ഐഫോണ്‍ 5ന് അഞ്ച് മുതല്‍ എട്ട് വരെ മെഗാ പിക്സല്‍ എച്ച്ഡി ക്യാമറയാണ് ഉപയോഗിച്ചിപ്പോളാണ് പുതിയ മാക്ബുക്കിനായി പിശുക്കുകാണിച്ചതില് വിമര്‍ശനത്തോടെയാണ് ആപ്പിള്‍ പ്രേമികള്‍ നോക്കി കാണുന്നത്. ഇതിന് 86,000 രൂപയാണ് (1,299 ഡോളര്‍) വില. റോസ് ഗൊള്ഡ് എന്ന പുതിയ കളറിലാണ് മാക്ബുക്ക് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: