നാട്ടിക (തൃശൂര്‍): രണ്ട് ദിവസം നാട്ടികയില്‍ ജോലി തേടിയെത്തിയത് കാല് ലക്ഷം പേര്, അവരില്‍ 2400 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ. യൂസഫലിയുടെ വ്യവസായ സ്ഥാപനങ്ങളില്‍ ജോലി തേടിയാണ് ഇവര്‍ നാട്ടികയിലെ എംഎ പ്രോപ്പര്ട്ടീസിലെത്തിയത്.
വന്നവരില്‍ 2400 പേര്‍ക്ക് യൂസഫലി ജോലി നല്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലേക്കുമാണ് തിരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 30000 പേരാണ് യൂസഫലിയുടെ വ്യവസായ സ്ഥാപനങ്ങളില്‍ ജോലി തേടിയെത്തിയത്. ഇവരില്‍ നിന്ന് 3000 പേരെ തെരഞ്ഞെടുത്തിരുന്നു. ഇടനിലക്കാര്‍ ഉദ്യോഗാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനാണ് യൂസഫലി നേരിട്ട് നിയമനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: