കൊച്ചി: കാഷ്വല്‍ ഡൈനിംഗ് റെസ്റ്ററന്റ് ശൃംഖലയായ ബാര്‍ബിക്യു നേഷന്‍ കൊച്ചിയിലെ ആദ്യ ഔട്ട്ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. എം.ജി.റോഡിലെ ഇമ്പീരിയല്‍ ബില്‍ഡിങ്ങ്സില്‍ ചലച്ചിത്രതാരം രാജീവ് പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു.
മെഡിറ്ററെനിയന്‍, അമേരിക്കന്‍, ഒറിയന്റല്‍, ഏഷ്യന്‍, ഇന്ത്യന്‍ വിഭവങ്ങള്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മേശയിലുള്ള ഗ്രില്ലില്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള വിഭവങ്ങള്‍ കഴിക്കാം.
നല്ല ഭക്ഷണവും മികച്ച ഭക്ഷണസ്ഥലവും ഇഷ്ടപ്പെടുന്ന കൊച്ചിക്കാര്‍ക്കായി പുതിയ ഔട്ട്ലറ്റ് തുടങ്ങാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബാര്‍ബിക്യു നേഷന്‍ ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് സൗത്ത് ഓപ്പറേഷന്‍സ് റീജിയണല്‍ മാനേജര്‍ റിഥം മുഖര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: