മുഹമ്മ: ഐടി മേഖലയില്‍ രാജ്യം വന്‍പുരോഗതി കൈവരിച്ചപ്പോള്‍ കേരളം വളരെ പിന്നിലായെന്ന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് ആലപ്പുഴ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫിന്റെ വികലമായ രാഷ്‌ട്രീയ സമരങ്ങളാണ് വളര്‍ച്ചയെ തടസപ്പെടുത്തിയത്. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. മൂന്നാറില്‍ നടപ്പാക്കിയ വെട്ടിനിരത്തലാണ് ഇതിലൂടെ ഇടത് മുന്നണി ലക്ഷ്യമിടുന്നത്. സോളാര്‍ കമ്മീഷനില്‍ കക്ഷിചേരാതെ പ്രതിപക്ഷം ഒളിച്ചുകളിച്ചു.
തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോള്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ തന്നെയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
















