അങ്ങാടിപ്പുറം: കേരളത്തില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എന്‍ഡിഎ വ്യക്തമായൊരു ഇടം നേടിയതായി ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി കെ.നാരായണന് മാസ്റ്റര്‍ പറഞ്ഞു. എന്‍ഡിഎ മങ്കട മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയുടെ ശക്തി ഇരുമുന്നണികളും സമ്മതിച്ചു കഴിഞ്ഞു. മോദി സര്‍ക്കാരിന്റെ കാലഘട്ടം ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടമായി രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് എം.കെ.അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് രമേശ് കൊട്ടായപ്പുറത്ത്, കെജികെഎസ് സെക്രട്ടറി സുരാജ് പണിക്കര്‍, സ്ഥാനാര്‍ത്ഥി ബി.രതീഷ്, അശോക് കുമാര്‍, കെ.പി.വാസു, പി.ഗോപാലന്, ശകുന്തള ഗോപാലന്, ചന്ദ്രമതി, കുഞ്ഞുമുഹമ്മദ്, രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: