ചേര്‍ത്തല: എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്.രാജീവിന് തീരമേഖലയില്‍ ആവേശ്വോജ്ജ്വലമായ വരവേല്‍പ്പ്. അരീപ്പറമ്പ് മേഖലയില്‍ നിന്നാണ് സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചത്്. പഞ്ചായത്ത് ഓഫീസ്, കെഎസ്ഇബി, അരീപ്പറമ്പ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലെത്തി വോട്ട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് തീരമേഖലയിലെത്തി. തൈക്കല്‍ മുതല്‍ അര്‍ത്തുങ്കല്‍ വരെ കാല്‍നടയായി സഞ്ചരിച്ച് പ്രദേശവാസികളെ അഭിവാദ്യം ചെയ്തു. മാറി വന്ന ഭരണാധികാരികള്‍ തീരമേഖലയോട് കാട്ടിയ അവഗണന ജനങ്ങള്‍ സ്ഥാനാര്‍ഥിക്കു മുന്നില്‍ വിവരിച്ചു. അര്‍ത്തുങ്കല്‍ ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണം പാതി വഴിയില്‍ മുടങ്ങിയതും കടല്‍ഭിത്തി നിര്‍മാണത്തിലെ അപാകതയെകുറിച്ചുമായിരുന്നു പ്രദേശവാസികളുടെ പരാതി. പിന്നീട് മുഹമ്മയിലെ ചീരപ്പന്‍ചിറ ക്ഷേത്രവും കളരിയും സന്ദര്‍ശിച്ചു. അഡ്വ.പി.കെ. ബിനോയ്, മുരളീധരന്‍ നായര്‍, കട്ടിയാട്ട് ഗിരീശന്‍, നീഷീദ് തറയില്‍, അരുണ്‍ കെ. പണിക്കര്‍, എം.വി. സുഗുണന്‍ എന്നിവരും ഒപ്പമുായിരുന്നു.
















