പുലാമന്തോള്‍: വിളയൂര്‍ പുഴയിലെ തടയണക്ക് ബലം നല്കാന് വിരിച്ചകോണ്ക്രീറ്റ് പാളികള്‍ തകര്‍ന്നു വീണു. പുറത്തേക്ക് തള്ളി നില്ക്കുന്ന കമ്പികള്‍ പുഴയില്‍ കുളിക്കാനെത്തുന്നവര്‍ക്ക് ഭീഷണിയാവുന്നു. കൊടും വേനലില്‍ നിറഞ്ഞു നില്ക്കുന്ന തടയണയില്‍ കുളിക്കാനും മറ്റുമായ് ദൂരെ ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. തടയണക്ക് താഴെ വിരിച്ച പാളികളില്‍ വഴുക്കല്‍ കൂടിയതും കമ്പികള്‍ ഉയര്‍ന്നു നില്ക്കുന്നതും പരിചയമില്ലാത്തവര്‍ക്ക് പെട്ടെന്ന് അപകടം സംഭവിക്കുന്നു. വിളയൂര്‍ ശുദ്ധജലപദ്ധതി, കുല്ക്കല്ലുര് ശുദ്ധജല പദ്ധതി, കട്ടുപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി എന്നിവയിലേക്കെല്ലാം വെള്ളം പമ്പ് ചെയ്യുന്ന പുലാമന്തോള്‍ തടയണയില്‍ കുളിക്കുന്നതിന്നോ മാലിന്യം കലര്ത്തുന്നതിനോ യാതൊരുവിധ തടസങ്ങളുമില്ല. മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതാണ് ഇതിനെല്ലാം പ്രധാനകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: