തുറവൂര്‍: എക്‌സൈസ് സംഘത്തിന്റെ വാഹനപരിശോധനയ്‌ക്കിടെ സ്‌ക്കൂട്ടറില്‍ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്. എഴുപുന്ന ശ്രീനാരായണപുരം വെള്ളയില്‍ മഠത്തില്‍ ചന്ദ്രബാബു(46)വിനാണ് പരിക്കേറ്റത്. തുറവൂര്‍ കവലയ്‌ക്ക് തെക്ക് ഭാഗത്ത#ായിരുന്നുഅപകടം.എക്‌സൈസ് സംഘം കൈകാണിച്ചതിനെത്തുടര്‍ന്ന് നിറുത്തിയ സ്‌ക്കൂട്ടറില്‍ പിന്നാലെ വന്ന കാറിടിക്കുകയായായിരുന്നു. റോഡില്‍ തെറിച്ചുവീണ യുവാവിനെ അന്‍പത് മീറ്ററോളം നിരക്കി നീക്കിയാണ് കാര്‍ നിന്നത്. നാട്ടുകാര്‍ കേണപേക്ഷിച്ചിട്ടും പരിക്കേറ്റ് റോഡില്‍ക്കിടന്ന യുവാവിനെ ആസുപത്രിയിലെത്തിക്കാന്‍ എക്‌സൈസ് സംഘം തയാറായില്ല. തുടര്‍ന്ന് അതുവഴി വന്ന മറ്റൊരു വാഹനത്തില്‍ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തലയ്‌ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ചന്ദ്രബാബുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഗ്നല്‍ കടന്നു വരുന്ന വാഹനങ്ങള്‍ പെട്ടന്ന് നിറുത്തേണ്ട സ്ഥിതിയില്‍ വഹന പരിശോധന നടത്തുന്നത് അപകടത്തിന് വഴിതെളിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
















