ഹരിപ്പാട്: പുതിയ രാഷ്‌ട്രീയ ചരിത്രം കുറിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് ബിഡിജെഎസ് ദേശീയ ജനറല്‍ സെക്രട്ടറി സുഭാഷ് വാസു പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറുപതിറ്റാണ്ടായി കേരളത്തില്‍ ധാര്‍മ്മികതയില്ലാത്ത ഭരണമാണ് ഇരുമുന്നണികളും നടത്തിക്കൊണ്ടിരിക്കുന്നത്. നാറിയ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ ജനം തിരിച്ചറിയും. ഇവിടെ നാടിന്റെ ഉയര്‍ച്ചയ്‌ക്കായി ഭരിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് സമയമില്ല. സമൂലമായ മാറ്റം വരണമെങ്കില്‍ കേരളം എന്‍ഡിഎ ഭരിക്കണം.
കേന്ദ്രത്തില്‍ അധികാരമുള്ള ശക്തിക്ക് കേരളത്തില്‍ വോട്ട് ചെയ്യണമെന്ന് മുമ്പ് എ.കെ. ആന്റണി പറഞ്ഞിട്ടുണ്ട്. അത് ഇവിടെ പ്രാവര്‍ത്തികമാക്കണമെന്ന് സുഭാഷ്‌വാസു പറഞ്ഞു. ഭാരതത്തില്‍ കോണ്‍ഗ്രസ്സ് ഇതോടെ ഇല്ലാതാവുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു.
















