മുംബൈ: ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനി ഇന്ത്യന്‍ സ്പിംഗ്ഫീല്ഡ് ഭാരത വിപണിയില്‍ പുറത്തിറക്കി. 30 ലക്ഷം രൂപയാണ് ഇതിന്റെ വില. അമേരിക്കയിലെ പ്രശസ്തമായ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനി. ദീര്‍ഘദൂര യാത്രകള്‍ക്കും നഗരങ്ങളിലെ യാത്രയ്ക്കും ഒരേപോലെ പ്രാധാന്യം നല്‍കിയാണ് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന്റെ നിര്‍മ്മാണം.
നേരത്തെ തന്നെ ബുക്കിങ് തുടങ്ങിയ ബൈക്ക് ആഗസ്റ്റില്‍ വിപണിയിലെത്തും. രണ്ടു കളറുകളില്‍ ലഭ്യമാണ്. 111 തണ്ടര്‍ സ്ട്രോക്ക് കപ്പാസിറ്റിയുള്ള എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 2600 ആര്‍പിഎമ്മില്‍ 138.9 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഓഫ് റോഡിനും ഓണ്‍ റോഡിനും ഒരുപോലെ പറ്റുന്ന രീതിയിലാണ് ബൈക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. സുരക്ഷയ്ക്കായി ആന്റി ലോക്ക് ബ്രേക്കുകളും ഇതിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: