മാവേലിക്കര: എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം ഭവനസന്ദര്‍ശനം നടത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് മാവേലിക്കര നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എം. വേലായുധന്‍. ഇന്നലെ രാവിലെ പുന്നമ്മൂട്ടില്‍ ഭവന സന്ദര്‍ശനം നടത്തിയാണ് പ്രചാരണം ആരംഭിച്ചത്.
അതിനുശേഷം കണ്ടിയൂര്‍ ഒന്നാം നമ്പര്‍ ബൂത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിന്നീട് കുടശ്ശനാട് മുക്കത്തയത്ത് കോളനിയിലെ കുടുംബ സംഗമത്തില്‍ പങ്കെടുത്ത ശേഷം ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും തൊഴിലാളികളുടെ അടുത്തും വോട്ട് അഭ്യര്‍ത്ഥിച്ചു. ഇടതു വലതു മുന്നണികള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് വോട്ടര്‍മാര്‍ക്കുള്ളതെന്നും ഇത് അനുകൂലമായി മാറുമെന്നും ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.
















