തിരൂര്‍: കടപ്പുറം കാണാന്‍ പോയ യുവാക്കളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് അവശരാക്കി. ആതവനാട് സ്വദേശികളായ മണപ്പുള്ളി പാറക്കല്‍ പ്രശാന്ത്(20), പടിഞ്ഞാറേതറക്കല് പ്രകാശന്(34) എന്നിവരെയാണ് മര്‍ദ്ദിച്ചത്. കടപ്പുറത്തുകൂടി നടക്കുമ്പോള്‍ ഇവര്‍ തലയില്‍ കെട്ടിയിരുന്ന കാവി നിറത്തിലുള്ള തുണിയാണ് സിപിഎമ്മുകാര്‍ പ്രകോപിപ്പിച്ചത്. അസഭ്യം പറഞ്ഞുകൊണ്ട് പാഞ്ഞെടുത്ത സിപിഎം പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുവെക്കുകയും, സിപിഎമ്മിന് ജയ് വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അവരുടെ ആവശ്യം നിരസിച്ചപ്പോള്‍ ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: