തിരൂര്‍: വിഷുദിനത്തില്‍ തിരൂര്‍ പുല്ലാണിയില്‍ സിപിഎം അഴിച്ചുവിട്ട അക്രമത്തില്‍ പതിനഞ്ചോളം ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൂന്നുപേരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിപിഎം ആക്രമണത്തില്‍ പിഞ്ചുകുഞ്ഞിനും ഗര്‍ഭിണിക്കും പരിക്കേറ്റു. പ്രകോപനമൊന്നും ഇല്ലാതെയാണ് വിഷുദിനത്തില്‍ തിരൂര്‍ മംഗലം പുല്ലൂണിയില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചു വിട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ തൊട്ടിയില്‍ ഭാസ്ക്കരന്‍(37), ചേറാട്ടില്‍ അപ്പു(53) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കുറുപ്പന്ഞ്ചേരി കൃഷ്ണന് എന്ന സുര(52), സുരയുടെ മകള്‍ സൂര്യകൃഷ്ണ(22), സൂര്യയുടെ മകള്‍ രണ്ടുവയസുകാരി തീര്‍ത്ഥ എന്നിവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. സൂര്യകൃഷ്ണ മൂന്ന് മാസം ഗര്‍ഭിണിയാണ്. ആ പരിഗണന പോലും നല്‍കാതെയാണ് സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചത്. വീടുകളില്‍ കയറി പ്രായമായവരെയും പിഞ്ചുകുഞ്ഞുങ്ങളെയും വരെ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തര്‍ വീടുകളുടെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഗര്‍ഭിണിയായ ദളിത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സിപിഎമ്മുകാര്‍ ഒന്നരവയസുള്ള കുട്ടിയെയും മര്‍ദ്ദിച്ചു. സിപിഎം ശക്തികേന്ദ്രമായിരുന്ന പുല്ലൂണിയില്‍ ബിജെപിയിലേക്ക് നിരവധിയാളുകള്‍ പോയതാണ് ഇത്തരത്തിലൊരു അക്രമത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഗര്‍ഭിണിയായ ദളിത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സിപിഎമ്മുകാര്‍ രണ്ട് വയസുള്ള കുട്ടിയെയും മര്‍ദ്ദിച്ചു.
സംഭവത്തില്‍ പോലീസ് ഏകപക്ഷിയമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും പരാതി ഉയരുന്നുണ്ട്. അക്രമത്തിന് നേതൃത്വം കൊടുത്ത സിപിഎം പ്രവര്‍ത്തകരില്‍ ഒരാളെ പോലും ഇതുവരെ പിടികൂടാന്‍ പോലീസിനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: