നിലമ്പൂര്‍: കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയെന്ന് അവകാശപ്പെട്ടിരുന്ന നിലമ്പൂരിലെ ചിത്രം മാറിമറിയുകയാണ്. ഇരുമുന്നണികള്‍ക്കും കടുത്ത വെല്ലുവിളിയുയര്‍ത്തി മുന്നോട്ട് പോകുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗിരീഷ് മേക്കാടന്‍. ജില്ലയില്‍ ബിഡിജെഎസ് മത്സരിക്കുന്ന ഏക സീറ്റാണ് നിലമ്പൂരെന്നത് മറ്റൊരു പ്രത്യേകതയാണ്. എസ്എന്‍ഡിപിക്ക് ശക്തമായ വേരോട്ടമുള്ള നിലമ്പൂര്‍ മണ്ഡലത്തില്‍ ബിഡിജെഎസിന്റെയും ബിജെപിയുടെയും സംയുക്തമായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നണികളുടെ ക്യാമ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബിഡിജെഎസ് പ്രവര്‍ത്തകരെത്തി ഇവിടെ പ്രചരണത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്ത്രീകളും അമ്മമാരും നല്കുന്ന സ്വീകരണം ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണെന്ന് സ്ഥാനാര്‍ത്ഥി ഗിരീഷ് മേക്കാടന്‍ പറയുന്നു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ജനദ്രോഹ നടപടികളും കള്ളപ്രചരണങ്ങളും ജനങ്ങള്‍ വെറുത്തിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പോലും അട്ടിമറിക്കാനും ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാനുമാണ് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ശ്രമിക്കുന്നത്. ഇവര്‍ക്ക് ശക്തമായൊരു മറുപടി നല്കാന് കാത്തിരിക്കുകയാണ് നിലമ്പൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍.
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും എല്‍ഡിഎഫിലും യുഡിഎഫിലും ആഭ്യന്തര പ്രശ്നങ്ങള്‍ അതിരൂക്ഷമാണ്. അതുകൊണ്ട് തന്നെ പ്രചരണ രംഗത്ത് സജീവമാകാന്‍ ഇരുമുന്നണികള്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച എന്‍ഡിഎ പ്രചരണത്തില്‍ ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: