കൊച്ചി: ടാറ്റാ മോട്ടോഴ്സിന്റെ ടിയാഗോ കേരള വിപണിയില്‍. ഡ്രൈവിംഗ് മികവിനും റോഡിലെ മികച്ച പ്രകടനത്തിനുമായി പുതിയ റിവോട്രോണ്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന്, റിവോടോര്‍ക് എന്ജിന്, 1.05 ലിറ്റര്‍ ഡീസല്‍ എന്ജിന് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷത. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (എആര്‍എഐ) നടത്തിയ ഇന്ധനക്ഷമതാ പഠനത്തില്‍ റിവോട്രോണ്‍ 1.2 ലിറ്റര്‍ എന്ജിന് ഒരു ലിറ്ററിന് 23.84 കിലോമീറ്ററും റിവോടോര്‍ക് 1.05 ലിറ്റര്‍ എന്ജിന് ലിറ്ററിന് 27.28 കിലോമീറ്ററും മൈലേജ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .
ടിയാഗോയുടെ റിവോട്രോണ്‍ 1.2 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന് 3,35,979 രൂപയും (എക്സ് ഷോറൂം, ദല്‍ഹി) റിവോടോര്‍ക് 1.05 ലിറ്റര്‍ ഡീസല്‍ വേരിയന്റിന് 4,12,023 രൂപയുമാണ് വില. ടാറ്റാ മോട്ടോഴ്സ്്യുസര്വീസ് കണക്ട് എന്ന പേരില്‍ ടിയാഗോ ഉപഭോക്താക്കള്‍ക്കായി പുതിയൊരു സര്‍വീസ് ആപ്ലിക്കേഷനും ഒരുക്കിയിട്ടുണ്ട്. ഇതുവഴി വില്പ്പനയ്ക്കുശേഷമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ കഴിയുമെന്ന് ടാറ്റാ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ഗന്തര് ബുക്ഷേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: