കൊച്ചി: പ്ലാറ്റിനം ആഭരണ വില്പനയില് 2015 ല്‍ 24 ശതമാനത്തിലേറെ വര്‍ധന. ഓരോ ക്വാര്‍ട്ടറിലും ക്രമാനുഗതമായ വളര്‍ച്ചയാണ് പ്ലാറ്റിനം ആഭരണ വിപണി രേഖപ്പെടുത്തിയത്. സ്ട്രാറ്റ് വണ്‍ ബിസിനസ് കണ്‍സള്‍ട്ടിങ്ങ് നടത്തിയ മൂന്നാമത് റീട്ടെയില്‍ ബാരോമീറ്റര്‍ സര്‍വേയാണ് ഈ കണക്കുകള്‍ നല്‍കിയത്.
പ്ലാറ്റിനം ഗില്‍ഡ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെയായിരുന്നു സര്‍വ്വേ. പ്ലാറ്റിനം ഇവാര ബ്രൈഡല്‍ ജ്വല്ലറിക്കും വലിയ സ്വീകാര്യതയാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചത്. പുരുഷന്മാര്ക്കുള്ള ആഭരണങ്ങളും വലിയ ജനപ്രീതി നേടി. മൊത്തം വില്പനയുടെ 47 ശതമാനം വിപണി പങ്കാളിത്തം നേടാന്‍ ഈ വിഭാഗത്തിന് കഴിഞ്ഞു.
പ്ലാറ്റിനം ആഭരണങ്ങളുടെ വില്പനയില് 24 ശതമാനം വില്പനയുണ്ടായപ്പോള് അതില്‍ 53 ശതമാനവും സ്റ്റഡഡ് പ്ലാറ്റിനം ആഭരണങ്ങളാണ്. ഇന്ത്യന്‍ പ്ലാറ്റിനം ആഭരണ വിപണി കൈവരിച്ച 24 ശതമാനം വളര്‍ച്ചാ നേട്ടം ആഭരണ വിപണിക്ക് പ്രചോദനമാണെന്ന് പ്ലാറ്റിനം ഗില്‍ഡ് ഇന്റര്‍നാഷനല്‍ ഇന്ത്യ മാനേജര്‍ വൈശാലി ബാനര്‍ജി. പ്ലാറ്റിനം ആഭരണങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യം എത്തിച്ചവരില്‍ തങ്ങളും ഉള്‍പ്പെടുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: