തൃശൂര്‍: ഷോപ്പിങ്ങിന്റെ വലിയ ലോകമൊരുക്കിയ റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇമ്മാനുവല്‍ സില്‍ക്സ് ഷോറൂം നടന് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തൃശൂര്‍ മേയര്‍ അജിത ജയരാജന്, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, ജോസ് ആലൂക്കാസ,് റിയല്‍ ഇമ്മാനുവല്‍ സില്‍ക്സ് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃശൂര്‍ ശക്തന് സ്റ്റാന്റിന് സമീപം നാല് നിലകളിലായാണ് ഷോറൂം.
അന്താരാഷ്ട്ര തലത്തില്‍ ്രപവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇമ്മാനുവല്‍ സില്‍ക്സ് തൃശൂരിലെത്തുന്നത്. വ്യത്യസ്ത പാറ്റേണിലുള്ള ട്രെന്‍ഡി സാരികള്‍, ഏറ്റവും മികച്ച ഫാഷനിലും ട്രെന്റിലും ഒരുക്കിയ ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ഡെയ്ലി വെയര്‍, എത്ത്നിക് വെയര്‍, പാര്‍ട്ടി വെയര്‍, ജെന്റ്സ് വെയര്‍, കിഡ്സ് വെയര്‍, ലേഡീസ് വെയര്‍, കോട്ടണ്‍ വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ വന്‍ ശേഖരം അണിനിരത്തിയിരിക്കുന്നു.
ഹൈപ്പര്‍മാര്‍ക്കറ്റില്‍ എല്ലാത്തരം വീട്ടുല്പ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ഗാര്‍ഡന്‍ഫ്രഷ് പച്ചക്കറികള്‍, ഗുണമേന്മ ഉറപ്പുവരുത്തിയ പലവ്യഞ്ജനങ്ങള്‍, കുക്ക്വെയര്‍, ഗിഫ്റ്റ്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: