കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫിസിക്കല്‍ മെഡിസിന് ആന്റ് റിഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ പക്ഷാഘാതം, മസ്തിഷ്ക്കാഘാത രോഗികള്‍ക്കായി ‘കൈനെക്റ്റ്’ ബേസ്ഡ് വെര്‍ച്വല്‍ റിയാലിറ്റി റിഹാബിലിറ്റേഷന്‍ സിസ്റ്റം പ്രവര്‍ത്തനം തുടങ്ങി.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ റിഹാബിലിറ്റേഷന്‍ ഉപകരണത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. ബ്രഹ്മചാരിണി കരുണാമൃത ചൈതന്യ ഭദ്രദീപം കൊളുത്തി. ഫിസിക്കല്‍ മെഡിസിന് ആന്റ് റിഹാബിലിറ്റേഷന്‍ വിഭാഗം മേധാവി ഡോ. സുരേന്ദ്രന്.കെ, അസ്സിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രവിശങ്കരന്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് അരുണ്‍ എന്നിവര്‍ സംസാരിച്ചു.
ആധുനിക രീതിയിലുള്ള റിഹാബിലിറ്റേഷന്‍ ഉപകരണമാണ് കൈനറ്റിക് ബേസ്ഡ് റിഹാബിലിറ്റേഷന്‍.
ക്യാമറ ഉപയോഗിച്ച് ശരീരത്തിന്റെ ചലനങ്ങളുടെ സിഗ്നലുകളില്‍ നിന്നാണ് ഈ മെഷീന് പ്രവര്‍ത്തിക്കുന്നത്. രോഗിയുടെ ചലനത്തിനനുസരിച്ച് മെഷീന് ക്രമീകരിക്കുകയും അതുവഴി വളരെ രസകരമായ കളികളിലൂടെ വ്യായാമം ചെയ്യാനും കഴിയുന്നു. വളരെ എളുപ്പത്തിലുള്ളതും ശ്രമകരമായ പല ലെവല്‍ ഉള്ളതാണ് ഓരോ വ്യായാമ രീതികളും. പ്രധാനമായും പക്ഷാഘാതം, മസ്തിഷ്ക്കാഘാതം (അപകടങ്ങള്‍ മൂലം ഉണ്ടാകുന്നവ) സുഷുമ്നാക്ഷതം, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്, ജിബിഎസ് തുടങ്ങിയ ന്യൂറോളജിക്കല്‍ അസുഖങ്ങള്‍ക്ക് വളരെ ഫലപ്രദമാണ് ഈ വ്യായാമ ചികിത്സ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: