പത്തനംതിട്ട: ജില്ലയില്‍ കഞ്ചാവും, നട്ടുവളര്‍ത്തിയ കഞ്ചാവുചെടിയും പിടികൂടി. തലച്ചിറയില്‍ നിന്നും ഒന്നരക്കിലേ കഞ്ചാവുമായി മദ്ധ്യവയസ്ക്കനെ എക്സൈസ് സംഘവും ഏഴംകുളത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ആളിനെ പോലീസുമാണ് അറസ്റ്റ് ചെയ്തത്.
തലച്ചിറ കുമ്മനംപേരൂര് തേക്കേകര കൊമ്പനോലി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ശാമുവല്‍ (65) ആണ് ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റിലായത്. 1850 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ തലച്ചിറ ജംഗ്ഷനില്‍ നിന്നുമാണ് രഹസ്യ സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രതേൃക സംഘം ശാമുവലിനെ അറസ്റ്റു ചെയ്തത്. സംഘമാണ് അറസ്റ്റ് ചെയ്തത്.
വീടിന്റെ പറമ്പില്‍ കഞ്ചാവ് ചെടികള്‍ വെച്ചുപിടിപ്പിച്ച കേസില്‍ വീട്ടുടമയെ പോലീസ് അറസ്റ്റു ചെയ്തു. ഏഴംകുളം മാങ്കൂട്ടം കുലശേരി ചരുവിള പുത്തന്‍വീട്ടില്‍ ഐസക് (37)നെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുലശേരി ഭാഗത്തെ ശവക്കോട്ടയുടെ പരിസരപ്രദേശങ്ങളില്‍ കഞ്ചാവ് ചെടി കൃഷി ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഐസകിന്റെ വീടിനു പിറകില്‍ അടുക്കളക്കു സമീപം കഞ്ചാവ് ചെടി പൊലീസ് കണ്ടെത്തിയത്. ഒരടി പൊക്കമുള്ള അഞ്ചു ചെടികളും ചെറിയ നിരവധി തൈകളുമാണ് ഉണ്ടായിരുന്നത്. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് പിടികൂടുകയായിരു്ന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പച്ചക്കറി വിത്തുകള്‍ക്കിടയില്‍ കഞ്ചാവിന്റെ വിത്തുകളും കണ്ടെടുത്തു. തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ചെടികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.സി.ഐ എം.ജി സാബു, എസ്.ഐ കെ.എസ് ഗോപകുമാര്‍, അഡീഷനല്‍ എസ്.ഐ റിജില്‍ എം. തോമസ്, എസ്.ഐ രാധാകൃഷ്ണന്, എസ്.സി.പി.ഒമാരായ സന്തോഷ്, സുധീഷ്, ബദറുല്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: