കല്‍പ്പറ്റ : വിമുക്തഭടന്മാരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ ട്രഷറി മുഖേനെ വിതരണം ചെയ്യുന്നതില്‍ അനാസ്ഥയെന്ന് ആരോപണം. ഇതിനെതിരേ ജില്ലാ കലക്ടര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് വിമുക്തഭടന്മാര്. വണ്‍റാങ്ക് വണ്‍ പെന്ഷന് പദ്ധതി പ്രകാരമുള്ള അരിയേഴ്സ് ഈ മാസം 10 മുതല്‍ ട്രഷറികള്‍ മുഖേനെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം കല്‍പ്പറ്റ ജില്ലാ ട്രഷറിയിലെത്തിയ വിമുക്തഭടന്മാര് നിരാശരായി. അരിയേഴ്സ് വിതരണത്തിന് ഉത്തരവ് എത്തിയിട്ടില്ലെന്നായിരുന്നു അധികൃതരുടെ പ്രതികരണം.
എന്നാല്‍ ബാങ്കുകള്‍ മുഖേനെ പെന്ഷന് വാങ്ങുന്നവരുടെ അരിയേഴ്സ് കഴിഞ്ഞമാസം തന്നെ വിതരണം ചെയ്തതായി ട്രഷറിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങുന്ന വിമുക്തഭടന്മാര് ചൂണ്ടിക്കാട്ടുന്നു. 50 ല്‍ താഴെ വിമുക്തഭടന്മാരാണ് ട്രഷറി മുഖേനെ പെന്ഷന് ആനുകൂല്യങ്ങള്‍ വാങ്ങുന്നത്. ബാങ്കുകള്‍ മുഖേനെയുള്ള ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കുമ്പോള്‍ വളരെ താമസിച്ചാണ് ട്രഷറികളില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നതെന്ന പരാതിയും വിമുക്തഭടന്മാര്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: