വൈത്തിരി : തളിപ്പുഴയില്‍ ഹോംസ്റ്റേയില്‍ കയറി കുടുംബത്തെ ആക്രമിച്ച സാമൂഹ്യദ്രോഹികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി വൈത്തിരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഹോംസ്റ്റേക്കകത്തുകയറിയ അക്രമികള്‍ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ഹോംസ്റ്റേയിലെ ജനാലകളും വാതിലുകളും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുേന്നോട്ടുപോകും.
പഞ്ചായത്ത് കമ്മിറ്റി വൈസ്പ്രസിഡണ്ട് സി.ആര്.ജയദേവന് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന്, സെക്രട്ടറി മുകുന്ദന് പള്ളിയറ, ജില്ലാസെക്രട്ടറി വി.നാരായണന്, യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയംഗം ടി.എം.സുബീഷ്, സി.ബി.ദിനേഷ്, പ്രസാദ്, സി.സുരേഷ്, വരുണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: