Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യ പരമ്പര…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 06:36 pm IST
in Lifestyle

കുച്ചിപ്പുടിയുടെ പിതാവ് എന്നറിയപ്പെടുന്ന പത്മഭൂഷണ്‍ ഡോ.വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യഗണത്തിലെ പ്രഗത്ഭയായ നര്‍ത്തകിയാണ് അനുപമാമോഹന്‍. സിനിമാ സംവിധായകന്‍ മോഹന്റെ ഭാര്യ. ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശിയായ അനുപമ നാലാം വയസ്സിലാണ് ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയത്. വളരെ കുറച്ചുകാലം കൊണ്ടുതന്നെ നിരവധിവേദികളില്‍ പെര്‍ഫോം ചെയ്ത അനുപമ തുടര്‍പഠനത്തിനായി വെമ്പട്ടി ചിന്നസത്യത്തിന്റെ കീഴില്‍ ചെന്നൈയിലെ കുച്ചിപ്പുടി ആര്‍ട്ട് അക്കാദമിയില്‍ പഠനം ആരംഭിച്ചു.

ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കുച്ചിപ്പുടി അഭ്യസിച്ച അനുപമ, ഭര്‍ത്താവ് മോഹന്‍ സംവിധാനം ചെയ്ത ഏതാനും മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്. വിവാഹശേഷം സിനിമയില്‍ നൃത്തസംവിധാനവും ചെയ്തിട്ടുണ്ട്. ഇന്ന് കുച്ചിപ്പുടിക്ക് മാത്രമായി ജീവിക്കുകയാണ് അനുപമ. നിരവധി ഡാന്‍സ് ഫെസ്റ്റിവലുകളില്‍ പങ്കെടുത്തിട്ടുള്ള അനുപമ കേരളത്തിലെ നര്‍ത്തകര്‍ക്കായി ഡാന്‍സ് ഫെസ്റ്റിവെലുകള്‍ നടത്താറുണ്ട്. ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗുരുവിന്റെ പേരില്‍ ഡാന്‍സ് ഫെസ്റ്റിവല്‍ തുടങ്ങിയത്.

പിന്നീട് ഗുരുവിനെ ഫെസ്റ്റിവലില്‍ എത്തിക്കുന്നതിനായി ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനാല്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് 2014ല്‍ നാട്യകൗസ്തുഭത്തിന്റെ പേരില്‍ ഫെസ്റ്റിവല്‍ നടത്തി. ഇതില്‍ കൂടുതലായും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു പ്രാമുഖ്യം നല്‍കിയത്.

പുരുഷനര്‍ത്തകര്‍ക്ക് അവസരം നല്‍കുന്നതിനായി അവര്‍ക്കുവേണ്ടിമാത്രമായി ഫെസ്റ്റിവല്‍ നടത്തണമെന്ന് ആഗ്രഹമുണ്ടെന്ന് അനുപമ പറഞ്ഞു.

സ്‌കൂള്‍ കലോത്സവങ്ങളില്‍ അപ്പീലുകളുടെ ബഹളത്തില്‍ മുങ്ങിപ്പോകുന്ന കഴിവുള്ള ധാരാളം കുട്ടികളുണ്ട്, അവര്‍ക്കായി അനുപമ പ്രത്യേക അപ്പീല്‍ കലോത്സവം തന്നെ നടത്തി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കലോത്സവങ്ങളില്‍ ഫൈനലിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെടുകയും എന്നാല്‍ അപ്പീല്‍ നല്‍കി കാത്തിരുന്ന് പിന്നീട് അവസരം ലഭിക്കാതെ പോകുമ്പോള്‍ നിരവധി കഴിവുള്ള കുട്ടികള്‍ക്ക് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയാണ്. ഇതാണ് ഇത്തരത്തിലുള്ള കലോത്സവം നടത്താന്‍ അനുപമയ്‌ക്ക് പ്രചോതനമായത്.

സ്‌കൂള്‍ കലോത്സവങ്ങളില്‍ പോയിന്റ് നേടുകയെന്ന ഉദ്ദേശ്യത്തോടെ മിക്കകുട്ടികളും ഐറ്റം തികയ്‌ക്കുന്നതിനായി മാത്രം കുച്ചിപ്പുടി തെരഞ്ഞെടുക്കുന്നവരുണ്ട്. എന്നാല്‍ അപൂര്‍വ്വം ചില കുട്ടികള്‍ മാത്രമാണ് കുച്ചിപ്പുടിയോടുള്ള താല്‍പര്യംകൊണ്ട് ഇതിലേയ്‌ക്ക് കടന്നുവരുന്നുള്ളൂവെന്നും അനുപമ പറയുന്നു. വ്യത്യസ്ത കലാരൂപങ്ങള്‍ കാണുന്നതിനും മനസിലാക്കുന്നതിനുമുള്ള അവസരം ഒരുക്കുകയാണ് ഫെസ്റ്റിവലുകളുടെ ലക്ഷ്യം. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അനുപമ മോഹന്‍ ഈ മാസം 29,30 തീയതികളില്‍ എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നാട്യകൗസ്തുഭം നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യയെന്ന നിലയ്‌ക്കും കേരളത്തില്‍ ഇന്ന് അറിയപ്പെട്ടുന്ന ഏറ്റവും നല്ല കുച്ചിപ്പുടി നര്‍ത്തകി എന്നനിലയ്‌ക്കും അനുപമയ്‌ക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ ശിഷ്യകളായുണ്ട്. കുച്ചിപ്പുടിയെ അതിന്റെ തനതുശൈലിയില്‍ തന്നെ കുട്ടികളിലേയ്‌ക്ക് എത്തിക്കുകയാണ് അനുപമ തന്റെ സത്യാജ്ഞലി നൃത്ത വിദ്യാലയത്തിലൂടെ. പ്രശസ്തരായ നിരവധിപേര്‍ അനുപമയുടെ കീഴില്‍ കുച്ചിപ്പുടി അഭ്യസിച്ചിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ട ഒരു ശിഷ്യയാണ് എംജി സര്‍വ്വകലാശാല കലോത്സവത്തില്‍ ഹാട്രിക്കോടെ കലാതിലകപ്പട്ടം സ്വന്തമാക്കിയ അര്‍ച്ചിത അനീഷ്.

കണ്ണൂര്‍ സ്വദേശികളായ അനീഷ്-അനിത ദമ്പതിയുടെ ഏകമകളാണ് അര്‍ച്ചിത അനീഷ്. നാലുവയസുമുതല്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങി. കുട്ടിക്കാലം മുതല്‍ തന്നെ സ്‌കൂള്‍ കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു അര്‍ച്ചിത. സ്‌കൂള്‍ തലങ്ങളില്‍ ഏറ്റവും കൂടതല്‍ പോയിന്റുകള്‍ കരസ്ഥാമാക്കുന്നത് അര്‍ച്ചിതയായിരുന്നു. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വെള്ളിയാഴ്ചകളില്‍ വൈകിട്ട് എറണാകുളത്തേയ്‌ക്ക് കുച്ചിപ്പുടി ക്ലാസിനായി എത്തും. എന്നിരുന്നാലും പഠനത്തെ ഇതൊന്നും ബാധിച്ചിരുന്നില്ല.

എസ്എസ്എല്‍സിക്ക് 9 എ പ്ലസ് നേടിയിരുന്നു. പ്ലസ്ടുവിന് 98ശതമാനം മാര്‍ക്കോടെയും വിജിയിച്ചു. പിന്നീട് ബിരുദ പഠനത്തിനായാണ് എറണാകുളം സെന്റ്‌തെരേസാസില്‍ എത്തിയത്. നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനും കൂടുതല്‍ ഫെര്‍ഫോമന്‍സ് നടത്തുന്നതിനുമുള്ള അവസരം എറണാകുളത്ത് ലഭിക്കുമെന്നതിനാലാണ് താമസം മാറിയത്. സര്‍വ്വകലാശാല കലോത്സവത്തിന്റെ ആദ്യവര്‍ഷം മത്സരങ്ങളില്‍നിന്നും വിട്ടുനിന്ന അര്‍ച്ചിത രണ്ടാംവര്‍ഷം മുതലാണ് കലോത്സവങ്ങളില്‍ നിറസാന്നിദ്ധ്യമായത്.

അന്നുമുതല്‍ കലാതിലകപ്പട്ടം അര്‍ച്ചിതയ്‌ക്കൊപ്പമാണ്. പഠനത്തിനൊപ്പം ഡാന്‍സും കൊണ്ടുപോകുകയാണ് അര്‍ച്ചിതയുടെ ലക്ഷ്യം. കലോത്സവങ്ങളില്‍ തുടര്‍ച്ചയായി കലാതിലകപ്പട്ടം സ്വന്തമാക്കിയ അര്‍ച്ചിത ഇനി സിനിമയിലേക്കാണ് ചുവടുവയ്‌ക്കുന്നത്. ഒരു മലയാളം ടെലിസീരിയലില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്‌ക്രീനില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു
Thiruvananthapuram

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

Samskriti

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.