അങ്ങാടിപ്പുറം: വള്ളുവനാടിന്റെ ദേശീയ ഉത്സവമായ അങ്ങാടിപ്പുറം പൂരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതലുള്ള 10 ദിനങ്ങള്‍ ഉത്സവലഹരിയാണ് സമ്മാനിക്കുന്നതെങ്കിലും , കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിന്റെ വേദനയിലാണ് പൂരത്തിനൊരുങ്ങുന്ന അങ്ങാടിപ്പുറവും.
രാവിലെ എട്ടിന് സരോജിനി നങ്ങ്യാരമ്മയുടെ നങ്ങ്യാര്‍കൂത്തോടെ പൂരം പുറപ്പാടാന് തുടക്കമാകും. വൈകിട്ട് നാലിന് ഓട്ടംതുള്ളല്‍, നാഗസ്വരം, പാഠകം, ഡബിള്‍ തായമ്പക എന്നിവ നടക്കും. രാത്രി 8.30ന് കേളി, കൊമ്പുപറ്റ് എന്നിവ നടക്കും. രാത്രി 9.30ന് രണ്ടാമത്തെ ആറാട്ടിനായി കൊടിയിറങ്ങും. അത്താഴപൂജ, ശ്രീഭൂതബലി എന്നിവക്ക് ശേഷം കളംപാട്ട് നടക്കും.
പൂരാഘോഷത്തിന്റെ ഭാഗമായി പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് ആശാ പ്രവര്‍ത്തകര്‍ക്കും വാളണ്ടിയര്‍മാര്‍ക്കും ജലജന്യരോഗ നിയന്ത്രണ ശില്പശാല നടത്തി.
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ദീപു.സി.നായര്‍ അദ്ധ്യക്ഷത വഹിച്ചു. വാളണ്ടിയര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തി കുടിവെള്ള സ്രോതസ്സുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കാന്‍ തുടങ്ങി. ക്ഷേത്ര പരിസരത്തുള്ള കിണറുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ലോറിനേഷന് നടത്തും. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, എഡിഡി തുടങ്ങിയ ജലജന്യരോഗങ്ങളുടെ നിയന്ത്രണമാണ് ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം പകര്‍ച്ച പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ പ്രജനന ഉറവിടങ്ങള്‍ നശിപ്പിക്കുന്ന സോഴ്സ് റിഡക്ഷന്‍ പ്രവര്‍ത്തനങ്ങളും ബോധവല്ക്കരണങ്ങളും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: