മീനങ്ങാടി : വിഷു ആഘോഷത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജൈവപച്ചക്കറിച്ചന്തയ്ക്കു തുടക്കം കുറിച്ചു. വിഷുവിന് ‘കണി കാണാന്‍ കണിവെള്ളരി’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതി ആരംഭി ച്ചത്. മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പ്രവേശനകവാടത്തിനു മുന്നിലാണ് വിദ്യാര്‍ത്ഥികള്‍ ചന്ത തുടങ്ങിയത്. കണിവെള്ളരി, മത്തന്‍, കക്കിരി, വഴുതന, തക്കാളി, കാബേജ്, പടവലം, പാവല്‍ തുടങ്ങിയ പന്ത്രണ്ടോളം വിഭവങ്ങളാണ് കൃഷി ചെയ്തു വിളയിപ്പിച്ചത്.
ജൈവകര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഒ.ടി. സുധീറിന്റെ ഒരേക്കര്‍ നിലത്ത് പൂര്‍ണമായും ജൈവകൃഷിരീതി അവലംബിച്ചു വിളയിച്ച ഇനങ്ങളാണ് വില്‍പ്പന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം പ്ലാസ്റ്റിക് കവറുകള്‍ക്കു പകരം വിദ്യാര്‍ത്ഥികള്‍ തന്നെ തയ്യാറാക്കിയ പേപ്പര്‍ബാഗുകള്‍ ആണ് ഉപയോ ഗിച്ചത്. കഴിഞ്ഞവര്‍ഷം വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങള്‍ കൃഷി ചെയ്ത് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം മിനി സാജു വിഷുചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ യു.ബി. ചന്ദ്രിക, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം. കെ. രാജേന്ദ്രന്, സ്റ്റാഫ് സെക്രട്ടറി ബാവ കെ., എം. അശ്വിന്, മുഹമ്മദ് അജ്മല്‍, സ്റ്റെഫിന് സാബു, സൂര്യ കെ. ജെ. എന്നിവര്‍ സംസാരിച്ചു. അവധിക്കാലത്തും എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതില്‍ പി.ടി.എ. അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: