കല്‍പ്പറ്റ : വയനാട് ഓര്‍ഗാനിക് ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ ജൈവകൃഷി ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിപണന സൗകര്യം ഒരുക്കികൊടുക്കുന്നു. കര്‍ഷകരെ ജൈവകൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ലക്ഷ്യമെന്ന് സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സഹായങ്ങളും ചെയ്തുകൊടുക്കും. കൃഷിയാവശ്യങ്ങള്‍ക്ക് ബാങ്ക് വഴി കുറഞ്ഞ പലിശയില്‍ മൈക്രോഫിനാന്‍സും തരപ്പെടുത്തി കൊടുക്കും. ജില്ലയില്‍ നിലവില്‍ ജൈവകൃഷി ചെയ്യുന്നവര്‍ക്കും പോളിഹൗസ് ഉള്ളവര്‍ക്കും ബന്ധപ്പെടാം. സൊസൈറ്റിയില്‍ അംഗമാകുന്നതിനുള്ള അപേക്ഷാഫോറവും, ഇതു സംബന്ധിച്ച മറ്റു വിവരങ്ങളും കല്‍പ്പറ്റയില്‍ നടക്കുന്ന ഫ്ളവര്‍ഷോ ഫുഡ്കോര്‍ട്ട് സ്റ്റാള്‍ നമ്പര്‍ ഒമ്പതില്‍ നിന്ന് ലഭിക്കും.
പത്രസമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് സണ്ണി മാത്യൂ, സെക്രട്ടറി കെ.ആര്. സുഭാഷ്, പോള്‍ ചെറുകാട്ടൂര്‍, ബേബി തുര്‍ക്കി എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9446057889
പ്രതികരിക്കാൻ ഇവിടെ എഴുതുക: