കല്‍പ്പറ്റ : കര്‍ഷകരെയും തദ്ദേശവാസികളെയും ബുദ്ധിമുട്ടിക്കാതെ വയനാടിന്റെ ടൂറിസത്തിനും കാര്‍ഷിക പുരോഗതിക്കും ഉതകുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് വയനാട്ടില്‍ സ്ഥാപിക്കണമെന്ന് കൊളഗപ്പാറ സണ്‍ബേര്‍ഡ് ഗാര്ഡന് റിസോര്‍ട്ടില്‍ നടന്ന വയനാട് ചേംബര്‍ ഓഫ് കോമേഴ്സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. പൂര്‍ണമായും സ്വകാര്യ മേഖലയില്‍ സ്ഥാപിക്കാവുന്ന ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തന രീതിയും യോഗത്തില്‍ മുഖ്യാതിഥിയായിരുന്ന മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റും കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാനുമായ ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി വിശദീകരിച്ചു.
വയനാട്ടിലെ കാര്‍ഷിക മേഖലയിലെ പ്രത്യേകിച്ചും വാണിജ്യ വിളകളുടെ വിലത്തകര്‍ച്ചയും കാര്‍ഷിക വിളകള്‍ക്ക് നേരെ സര്‍ക്കാര്‍ മുഖം തിരിച്ചുനില്ക്കുന്നതിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഇതിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹന്‍ ചന്ദ്രഗരി സ്വാഗതം പറഞ്ഞു. എം.െക. അയ്യപ്പന്, ടി. അജയന്, റെയ്മണ്‍ താഴത്ത്, ലൈസ രഘു, ടി.സി. കുര്യാക്കോസ, അഡ്വ. സാദിഖ് നീലിക്കണ്ടി, രാജഗോപാല മേനോന്, ബി.എം. ലത്തീഫ്, ഡോ. െക. സലീം, കെ.എം. ജോസഫ്, ഡോ. വി.ജെ. സെബാസ്റ്റിയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: