തലപ്പുഴ : വയനാട് എഞ്ചിനീയറിംഗ് കോളേജ് തലപ്പുഴ തോടിന് തടയണ തീര്‍ത്ത് മാതൃകയായി. കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. അദ്ധ്യായന സമയത്തിനുശേഷം അഞ്ച് തുടര്‍ച്ചയായ ദിവസങ്ങളിലൂടെയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. എന്‍എസ്എസ് വാളണ്ടിയര്‍ സെക്രട്ടറി കെ.എം.ഫവാസ്, പ്രോജക്ട് അധികാരി ബിന്‍ഷിദ് ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്‍പതോളം വിദ്യാര്‍ത്ഥികള്‍ തടയണ തീര്‍ത്തത്. കോളേജിലെ കുടിവെള്ളപ്രശ്നത്തിന് ഇതുവഴി താല്‍ക്കാലിക പരിഹാരമാകുമെന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആബിദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: