ആലപ്പുഴ: വേമ്പനാട്കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ച കുട്ടനാട് എംഎല്‍എ തോമസ്ചാണ്ടിയുമായി വേദിപങ്കിട്ട വി.എസ്.അച്യുതാനന്ദന്‍ കായല്‍ കയ്യേറ്റക്കാര്‍ക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ജില്ല പ്രസിഡന്റ് കെ.സോമന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ എംഎല്‍എയുടെ കായല്‍ കയ്യേറ്റത്തിനെതിരെ നേരത്തെ പ്രതിഷേധിച്ചിരുന്നു. അധികാരം കെട്ടിപ്പെടുക്കാന്‍ ആദര്‍ശവും ആശയവും ബലികഴിക്കുന്ന നടപടിയാണ് വിഎസ് കാട്ടുന്നതെന്നും കായല്‍ കയ്യേറ്റ വിഷയം ഉയര്‍ത്തി കഴിഞ്ഞ തെരഞ്ഞടുപ്പില്‍ തോമസ്ചാണ്ടിയുടെ പ്രചരണത്തിന് ഇറങ്ങാതിരുന്ന വി. എസ്. അച്യുതാനന്ദന്‍ ഇത്തവണ ഇറങ്ങിയത് എന്തുകാര്യത്തിനാണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
















