അരീക്കോട്: ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ജനദ്രോഹമായി മാറിയ ചരിത്രമാണ് ഏറനാടിന് പറയാനുള്ളത്. കുറച്ചുനാളുകളായി ഏറനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനകീയ സമരങ്ങള്‍ ഇതിനുള്ള ഉദാഹരണമാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നതും ഈ സമരങ്ങളും സമരങ്ങളോടുള്ള ജനപ്രതിനിധികളുടെ സമീപനവുമായിരിക്കും.
നിലമ്പൂര്‍ താലൂക്കിലെ ചാലിയാര്‍ ഗ്രാമപഞ്ചായത്തും, ഏറനാട് താലൂക്കിലെ അരീക്കോട്, എടവണ്ണ, കാവനൂര്‍, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ഏറനാട് നിയമസഭാമണ്ഡലം.
നിലവിലെ എംഎല്‍എ കൂടിയായ പി.കെ.ബഷീറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി സിപിഐ സ്വതന്ത്രനായ കെ.ടി.അബ്ദുറഹിമാനാണ് മത്സരിക്കുന്നത്. ബിജെപി ജില്ലാ സെക്രട്ടറി കൂടിയായ കെ.പി.ബാബുരാജ് മാസ്റ്ററാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
അരീക്കോട് പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന ഐടി പാര്‍ക്ക് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ജനങ്ങള്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ സമരത്തിലാണ്. എന്നാല്‍ ഈ ജനകീയ പ്രക്ഷോഭത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് എംഎല്‍എ ഐടി പാര്‍ക്കിന്റെ ശിലാസ്ഥാപനം നടത്തിയത്. സമരരംഗത്ത് ആദ്യം ഉണ്ടായിരുന്ന സിപിഎമ്മും മറ്റ് ഇടതുപക്ഷ സംഘടനകളും എംഎല്‍എയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അതില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍ ബിജെപി ഇപ്പോഴും സജീവമായി രംഗത്തുണ്ട്.
മണ്ഡലത്തിലെ എടവണ്ണയില്‍ ടാര്‍ മിക്സിംഗ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയും സമരം നടന്നിരുന്നു. സമരക്കാരെ പോലീസും ലീഗ് ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ചു. സമരത്തില്‍ പങ്കെടുത്ത അയ്യപ്പനെന്ന വ്യക്തിയുടെ മരണം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഇതിലെല്ലാം പ്രതിസ്ഥാനത്ത് എംഎല്‍എ ആണെന്നുള്ളതാണ് വസ്തു. എന്നാല്‍ ലീഗിനെ സഹായിക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് വിജയ സാധ്യതയില്ലാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയത്.
എന്നാല്‍ മണ്ഡലത്തില്‍ ബിജെപി അത്ഭുതപൂര്‍വ്വമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. അരീക്കോട്, എടവണ്ണ, ഊര്‍ങ്ങാട്ടിരി, കാവനൂര്‍ എന്നീ പഞ്ചായത്തുകളില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാണ്.
സത്യത്തില്‍ ഏറനാട് മണ്ഡലത്തിലെ മത്സരത്തില്‍ എല്‍ഡിഎഫ് ചിത്രത്തിലില്ല. ലീഗും ബിജെപിയും തമ്മിലാണ് മത്സരം. ബിജെപി-ബിഡിജെഎസ് സഖ്യം ഏറനാടിന്റെ മണ്ണില്‍ ചരിത്രകുറിക്കുമെന്ന് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: