അഞ്ചാലുംമൂട്: നീരാവില്‍-കുരീപ്പുഴ റോഡിലെ വളവും തിരിവും വശങ്ങളിലെ അഗാധമായ കുഴിയും വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. നീരാവില്‍ നിന്നും കുരീപ്പുഴക്ക് പോകുന്ന പ്രധാന റോഡാണിത്. ഈ സ്ഥലം അറിയപ്പെടുന്നതും കുഴീക്കടവ് എന്നാണ്. 2003ല്‍ കുരീപ്പുഴ-ആശ്രാമം സര്‍വീസ് നടത്തിയിരുന്ന സനം എന്ന ബസ് ഈ കുഴിയിലേക്ക് മറിയുകയും അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിക്കുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ റോഡ് പിഡബ്ല്യുഡിയുടെ അധികാരപരിധിയില്‍ വരുന്നതാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 25 ലക്ഷം രൂപ ചെലവഴിച്ച് പിഡബ്ല്യുഡി സൈഡ് വാള്‍ കെട്ടിയിരുന്നു. ബാക്കിവരുന്ന നൂറ് മീറ്ററോളം സ്ഥലത്ത് മുളവേലി കെട്ടിത്തിരിച്ചിരിക്കുകയാണ്. മുളവേലി കാടുപിടിച്ച് കിടക്കു അവസ്ഥയിലാണ്. നീരാവില്‍ എസ്എന്‍ഡിപി യോഗം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന പ്രധാന റോഡാണിത്. സ്‌കൂള്‍ വാഹനങ്ങളും സൈക്കിള്‍യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ചുകടുപോകുവാനേ സാധിക്കുകയുള്ളൂ. ദിനംപ്രതി നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നതെന്നും പരാതി ഉയരുന്നു. തൃക്കടവൂര്‍ പഞ്ചായത്ത് പരിധിയിലായിരുന്ന നീരാവില്‍, കുരീപ്പുഴ തുടങ്ങിയ പ്രദേശങ്ങള്‍ ഇപ്പോള്‍ കോര്‍പ്പറേഷന്റെ ഭാഗമാണ്. സിഗ്നല്‍ പോസ്റ്റുകളും രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്ന—യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള ബോര്‍ഡുകളും സ്ഥാപിക്കുകയാണ് അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
















