കോഴിക്കോട്: തെരഞ്ഞെടുപ്പ് വിവരങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം രൂപകല്‍പ്പന ചെയ്ത പ്രത്യേക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ഒദ്യോഗിക വെബ്‌സൈറ്റായ സീ്വവശസീറല.ിശര.ശില്‍ പ്രവേശിച്ച് അതിലെ ഋഹലരശേീി 2016 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തെരഞ്ഞെടുപ്പ് വെബ്‌സൈറ്റില്‍ പ്രവേശിക്കാം.
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ അവയര്‍നെസ് ഒബ്‌സര്‍വര്‍ നവനീത് കൗര്‍, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് എന്നിവരുടെ സാന്നിധ്യത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ രോഹിത് മീണ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.
സബ് കലക്ടര്‍ കെ ഗോപാല കൃഷ്ണന്‍, എ.ഡി.എം ടി ജെനില്‍കുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ്, ഹുസൂര്‍ ശിരസ്തദാര്‍ ജയന്‍ എം ചെറിയാന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ മേഴ്‌സി സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
















