കല്‍പ്പറ്റ : പോളിങ്ങ്ഉദ്യോഗസ്ഥ ര്‍ക്കുളള നിയമനഉത്തരവുകള്‍ ഇലക്ഷന് ഓഫീസില്‍ തയ്യാറായതായി ജില്ലാകലക്ടര്‍ അറിയിച്ചു. ഏപ്രില്‍ 11 മുതല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ വിതരണത്തിന് എത്തിയ്ക്കും. ഓഫീസ്മേധാവികള്‍ അന്നേദിവസം ഓഫീസില്‍ ഹാജരായിരിക്കണമെന്നും കലക്ടര്‍ അറിയിച്ചു. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം 15 മുതല്‍ 21വരെ വിവിധകേന്ദ്രങ്ങളില്‍ നടത്തും. പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ്ങ് ഓഫീസര്‍മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പരിശീലനംനല്കുന്നത്. കല്പ്പറ്റയി ല്‍ എസ്കെഎംജെഹൈസ്കൂ ള്‍, മാനന്തവാടിയില്‍ ചെറ്റപ്പാലം സെന്റ് പാട്രിക്സ് ഇംഗ്ലീഷ്മീഡിയംസ്കൂള്‍, ബത്തേരിയില്ഗവ. സര്വ്വജനഹയര്സെക്കണ്ടറി സ്കൂള്‍ എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. പരിശീലനത്തിന് വരുന്നവര്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കേണ്ട ആവശ്യത്തിലേക്കായി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണമെന്നും കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: