പത്തനാപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പത്തനാപുരത്തെ കോണ്‍ഗ്രസ്സില്‍ കലഹം രൂക്ഷമാകുന്നു .പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ഉടലെടുത്ത എ,ഐ ഗ്രൂപ്പ് പോരാണ് ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുന്നത്.തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ വേണ്ടത്ര പരിഗണന നല്‍കാതെ തരംതാഴ്‌ത്തുകയാണന്നാണ് (ഐ )ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം മാങ്കോട് വച്ചു നടന്ന കോണ്‍ഗ്രസിന്റെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് കെപിസിസി സെക്രട്ടറി ജി.രതികുമാര്‍ ഇറങ്ങിപ്പോയിരുന്നു. അര്‍ഹമായ പരിഗണന നല്‍കാതെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് രതികുമാര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്.കൂടാതെ കോണ്‍ഗ്രസിന്റെ നേത്യത്ത്വത്തില്‍ വിവിധ പഞ്ചായത്തുകളില്‍ നടന്നു വരുന്ന രാഷ്‌ട്രീയ വിശദീകരണ വാഹന ജാഥകളില്‍ പങ്കെടുക്കാതെ ഐ നേതാക്കള്‍ വിട്ടുനില്‍ക്കുകയാണ്. കുന്നിക്കോട്, തലവൂര്‍, പുന്നല തുടങ്ങിയ മണ്ഡലങ്ങളിലുംനടന്ന പരിപാടികളില്‍ നിന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ആരും തന്നെ പങ്കെടുത്തില്ല.യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി.ജഗദീഷ് കുമാറിനെ എ ഗ്രൂപ്പ് നേതാക്കള്‍ ഹൈജാക്ക് ചെയ്ത് വെച്ചിരിക്കുകയാണന്നാണ്( ഐ) നേതാക്കളുടെ പരാതി.
















