കൊച്ചി: റെയ്മണ്ട് ‘ടെക്നോസ്മാര്ട്’ എന്ന പേരില്‍ പുതിയ തുണിത്തരങ്ങള്‍ വിപണിയിലെത്തിച്ചു. പാന്റ്, സ്യൂട്ട്, ജാക്കറ്റ് എന്നിവയ്ക്കനുയോജ്യമായ ടെക്നോസ്മാര്ട,് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
വിയര്‍പ്പില്‍ നിന്ന് സംരക്ഷണം, ശരീരത്തിലേക്ക് വായുകടത്തിവിടാനുള്ള ശേഷി എന്നിവയാണ് മറ്റ് പ്രത്യേകതകളെന്ന് റെയ്മണ്ട് ലിമിറ്റഡ് പ്രസിഡന്റ് (സ്യൂട്ടിങ്സ്, ടെക്സ്റ്റൈല്‍ ബിസിനസ്) സുധാന്‍ഷു പൊക്രിയാല്‍ പറഞ്ഞു. രാജ്യത്തെ 700-ലേറെ വരുന്ന റെയ്മണ്ട് ഷോപ്പുകളിലും1000-ത്തോളം മറ്റ് തുണിക്കടകളിലും ടെക്നോസ്മാര്ട് ലഭ്യമാണ്. മീറ്ററിന് 1063 രൂപ മുതല്‍ 2802 രൂപ വരെയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: