കല്‍പ്പറ്റ :നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പോസ്റ്ററുകള്‍, ലഘുലേഖ തുടങ്ങിയവയുടെ അച്ചടി, പ്രസാധനം എന്നിവ 1951ലെ ജനപ്രാതിനിധ്യനിയമത്തിലെ 127എ വകുപ്പ്പ്രകാരം നിയന്ത്രിക്കപ്പെട്ടിട്ടുള്ളതായി ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
ഇതുപ്രകാരം മുഖപേജില്‍ പ്രിന്ററുടെയോ പ്രസാധകന്റെയോ പേരോ വിലാസമോ ഇല്ലാതെആരുംതന്നെ തിരഞ്ഞെടുപ്പ് ലഘുലേഖയോ പോസ്റ്ററോ മറ്റോ അച്ചടിക്കാനോ അച്ചടിപ്പിക്കാനോ പാടില്ല. തിരഞ്ഞെടുപ്പ് ലഘുലേഖയോ പോസ്റ്ററോ അച്ചടിക്കാനോ അച്ചടിപ്പിക്കാനോ പ്രസാധകന് സ്വന്തം പേരും വിലാസവും വെളിപ്പെടുത്തി ഒപ്പിട്ട് പ്രസാധകനെ അറിയുന്ന രണ്ട് പേര് സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയുടെ രണ്ടു കോപ്പി പ്രിന്റര്‍ക്ക് നല്‍കിയിരിക്കണം. ഈ സത്യപ്രസ്താവനയുടെ ഒരു കോപ്പി, അച്ചടിച്ച ലഘുലേഖ, പോസ്റ്ററിന്റെ കോപ്പി സഹിതം ജില്ലാ മജിസ്ട്രേറ്റായ ജില്ലാകളക്ടര്‍ക്ക് നല്‍കുകയും വേണം.
ഈ രണ്ട് നിബന്ധനകളും പാലിക്കാതിരിക്കുന്നത് 1951ലെ ജനപ്രാധിനിധ്യ നിയമത്തിലെ 127എവകുപ്പ്പ്രകാരം ആറ്മാസംവരെ തടവേ ാ, പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. ഇതുസംബന്ധിച്ച് പരാതി ലഭിച്ചാല്‍ മുഖ്യതെരഞ്ഞെടുപ്പ ്ഓഫീസറും ജില്ലാകളക്ടറും അന്വേഷിച്ച് നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: