തിരുവല്ല::.യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനെ കണ്ടെത്താന്‍ കേന്ദ്രം നടത്തുന്ന ശ്രമം തൃപ്തികരമെന്ന് മാര്‍ത്തോമ സഭ സെക്രട്ടറി ഫാ. ഉമ്മന്‍ ഫിലിപ്പ്. സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള വിദേശകാര്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. വരും ദിനങ്ങളില്‍ തന്നെ ഫാ.ടോം ഉഴുന്നാലിലിനെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ലയില്‍ ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച പ്രാര്‍ത്ഥനാ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തന്നെ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത് ന്യൂനപക്ഷമോര്‍ച്ചയാണ്. ഫാ.ഉഴുന്നാലിലിനു വേണ്ടി പ്രാര്‍ത്ഥനാ ധര്‍ണ സംഘടിപ്പിച്ച ബിജെപി, ന്യൂനപക്ഷമോര്‍ച്ച പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
മാര്‍ത്തോമ സഭാ ട്രസ്റ്റി അഡ്വ.പ്രകാശ് പി.തോമസ്,ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.വി.ജോര്‍ജ്ജ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ഹരികൃഷ്ണന്‍, ജില്ലാ സെക്രട്ടറിമാരായ അഡ്വ.നരേഷ് ,വിജയകുമാര്‍, നിയോജകമണ്ഡലം അദ്ധ്യക്ഷന്‍ വിനോദ് തിരുമൂലപുരം, ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി സന്തോഷ് ചാത്തങ്കേരി,മണ്ഡലം കണ്‍വീനര്‍ സിബി സാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: